Monday, August 6, 2012

അനന്തത

പിറന്നു വീണത്‌ അനന്തതയില്‍ നിന്നാണ്,
എനിക്കും നിനക്കും അജ്ഞാതമായിക്കഴിഞ്ഞ
ജന്മാന്തരങ്ങളുടെ വിജനതയില്‍ നിന്നും !
ഒന്നോര്‍ത്തെടുക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍,
പോയ ജന്മത്തില്‍ ബാക്കി വച്ച
സ്വപ്നങ്ങള്‍ പൊലിയാതെ
ഞാന്‍ കൊരുത്തെടുത്തേനെ ! 

2 comments:

  1. പോയ ജന്മത്തിലും അതിനു മുന്നത്തെ ജന്മത്തിലെ സ്വപ്നങ്ങള്‍ പൊലിയാതെ കൊരുത്തെടുക്കാന്‍ ആണ് ഞാന്‍ ആഗ്രഹിച്ചത്‌...പക്ഷേ, മുന്‍ജന്മത്തില്‍ ഞാന്‍ ആരായിരുന്നു എന്ന് പോലും കണ്ടു പിടിക്കാന്‍ എനിക്കായില്ല...

    ReplyDelete
  2. മറവിയുടെ മാസങ്ങള്‍ നീണ്ട ഇരുട്ട് എന്നെ വീണ്ടും ശിശുവാക്കിക്കഴിഞ്ഞിരുന്നു !

    ReplyDelete