Tuesday, August 7, 2012

മണ്‍മറഞ്ഞ എഴുത്തുകാര്‍

കണ്ണുകള്‍ നിറഞ്ഞപ്പോള്‍ ,
അതിലെ മഴവില്ലിനെ ശൂലമാക്കി 
ഹൃദയരക്തത്തില്‍ മുക്കി 
നിങ്ങള്‍ എഴുതിയത് 
ഞങ്ങളുടെ മനസ്സിന്‍റെ 
പിഞ്ചുതാളുകളിലാണ് !
ചിന്തകള്‍ നിങ്ങളെവിടെ 
വലിച്ചെറിഞ്ഞിട്ടാണ് 
പരലോകം തേടിപോയത് ?
മരണമില്ലാത്ത വാക്കുകള്‍ 
നിങ്ങളുടെ സത്തയില്‍നിന്നും
ചേക്കേറിയതെങ്ങോട്ടാണ് ?
ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ 
ഉറവിടം തേടി നിരയായ്
പോയപ്പോള്‍ ഭൂമിക്കതിന്‍റെ
വസന്തങ്ങളോരോന്നായ്
നഷ്ടപ്പെടുകയായിരുന്നു !

No comments:

Post a Comment